എം.സി.എഫ് സന്ദർശനം

വിദ്യാഭ്യാസം – കല – സാംസ്കാരികം – യുവജന ക്ഷേമം

കുട്ടികളുടെ ഹരിത സഭയ്ക്ക് മുന്നോടിയായി എം.സി.എഫ് സന്ദർശനം

കുട്ടികളുടെ ഹരിത സഭ സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായി പഞ്ചായത്തിന്റെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ മെറ്റീരിയൽ കളക്ഷൻ ഫസിലിറ്റി (MCF) സന്ദർശിച്ചു. മാലിന്യങ്ങൾ എങ്ങനെ ശേഖരിക്കപ്പെടുന്നു, വേർതിരിക്കപ്പെടുന്നു, പുനരുപയോഗത്തിനായി തയ്യാറാക്കപ്പെടുന്നു തുടങ്ങിയ പ്രക്രിയകൾ കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കുന്നതിനുള്ള അവസരമാണ് ഈ സന്ദർശനം നൽകിയത്.