Spread the love

പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കി പഞ്ചായത്തിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. ഉപയോഗശേഷമുള്ള പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ച് ശരിയായ രീതിയിൽ സംസ്കരിക്കുന്നതിന് സഹായകമായ ഈ സംവിധാനമാണ് ബോട്ടിൽ ബൂത്ത്.

പൊതു ഇടങ്ങളിൽ ശുചിത്വം നിലനിർത്താനും ജനങ്ങളിൽ മാലിന്യ വേർതിരിവ് ശീലമാക്കാനും ബോട്ടിൽ ബൂത്ത് വലിയ പങ്ക് വഹിക്കും. ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് കൈവരിക്കാൻ ഈ പ്രവർത്തനം സഹായകരമാകും.