സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പിറവന്തൂർ ഗ്രാമപഞ്ചായത്തിൽ ‘നിർമലം – പുതുയുഗ ശുചിത്വ കേരളം’ ക്യാമ്പയിനിലൂടെ ശുചിത്വ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. ജനപങ്കാളിത്തത്തോടെ ശുചിത്വ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക, മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ തരംതിരിച്ച് ശേഖരിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കുക, ശാസ്ത്രീയ
