മൂക്കടവ്–നല്ലംകുളം തോട് സംരക്ഷണഭിത്തിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നീർത്തട യൂസർ ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു. പദ്ധതിയുടെ പുരോഗതി, സംരക്ഷണ പ്രവർത്തനങ്ങൾ, നിർമാണത്തിന്റെ ഗുണനിലവാരം, തുടർ നടപടികൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
പദ്ധതി സമയബന്ധിതമായും കാര്യക്ഷമമായും പൂർത്തിയാക്കുന്നതിനും തോടിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി വിവിധ നിർദേശങ്ങളും അഭിപ്രായങ്ങളും യോഗത്തില്‍ പങ്കുവെച്ചു.
മെമ്പർ ശ്രീ. അജി കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂസർ ഗ്രൂപ്പ് അംഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പ്രദേശവാസികളും പങ്കെടുത്തു.