ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്, പിറവന്തൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ വാർഡ് 10-ലെ കുരിയോട്ടുമല അമൃത് സരോവർ സൈറ്റായ എരുമക്കുളത്തിന്റെ വശങ്ങളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന പരിപാടി സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷേർളി ഗോപിനാഥ് വൃക്ഷത്തൈ നട്ട് നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ജലസ്രോതസ്സുകളുടെ പരിപാലനത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ ജോയിന്റ് BDO ശ്രീമതി ശ്രീലത, സെക്രട്ടറി ശ്രീമതി വനജ, വൈസ് പ്രസിഡന്റ് ശ്രീ നജീബ് ഖാൻ, പഞ്ചായത്ത് അംഗങ്ങൾ, ഓവർസിയർ, ALTA തൊഴിലുറപ്പ് മേറ്റുമാർ, തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഹരിതവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജലാശയ പരിസരങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള കൂട്ടായ പ്രതിബദ്ധത പരിപാടിയിലൂടെ പങ്കുവെച്ചു.