Spread the love

ചാങ്ങപ്പാറ ചാലിയേക്കര – ചാങ്ങപ്പാറ അൻപത് പറ പടിറോഡിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (NREGS) പ്രകാരം 4,80,000 രൂപ വകയിരുത്തി 135 മീറ്റർ റോഡ് കോൺക്രീറ്റ് പ്രവർത്തനം വിജയകരമായി പൂർത്തീകരിച്ചു. പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്ന റോഡ് വികസനം യാഥാർഥ്യമാകുന്നത് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വലിയ സഹായമായിട്ടുണ്ട്.

പണി പൂർത്തീകരിക്കുന്നതിനിടെ ഉണ്ടായ നിയമ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായം നൽകിയ ബഹുമാനപ്പെട്ട ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ സാർ, പഞ്ചായത്ത് ഭരണസമിതി, രാഷ്ട്രീയ പ്രവർത്തകർ, DFO ഷാനവാസ് സാർ, ഡെപ്യൂട്ടി അജയകുമാർ സാർ, തൊഴിലുറപ്പ് അക്രെഡിറ്റ് ടീം, തൊഴിലുറപ്പ് സുഹൃത്തുകൾ തുടങ്ങി പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവർക്കും സ്നേഹപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു. ഈ കൂട്ടായ പരിശ്രമമാണ് പദ്ധതിയുടെ വിജയത്തിന് പിന്നിൽ.