Spread the love

ദ്രവമാലിന്യ സംസ്കരണ സംവിധാനം ഉപാധി നിര്‍മ്മാണത്തിനായി ആവശ്യമായ സ്ഥലത്തെ സംബന്ധിച്ച ചര്‍ച്ച ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ശ്രീ അനില്‍കുമാര്‍ സാറുമായി നടത്തി. ഗ്രാമത്തിലെ ദ്രവമാലിന്യ പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയവും സ്ഥിരതയുള്ളതുമായ പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ ചര്‍ച്ച സംഘടിപ്പിച്ചത്. പദ്ധതിയുടെ പ്രാധാന്യം, സ്ഥലത്തിന്റെ സൗകര്യങ്ങള്‍, സാങ്കേതിക സാധ്യതകള്‍ എന്നിവയെക്കുറിച്ച് വിശദമായി വിലയിരുത്തലുകള്‍ നടന്നു.

ദീര്‍ഘകാലത്തില്‍ പരിസ്ഥിതി സംരക്ഷണവും പൊതുജനാരോഗ്യവും ഉറപ്പാക്കുന്ന രീതിയില്‍ പദ്ധതി നടപ്പാക്കുക എന്നതാണ് ലക്ഷ്യം. ശുചിത്വമിഷന്‍ നേതൃത്വവുമായി ചേര്‍ന്ന് പഞ്ചായത്തിന്റെ വികസന ദര്‍ശനത്തിന് അനുയോജ്യമായ രീതിയില്‍ ദ്രവമാലിന്യ സംസ്കരണ സംവിധാനം ഉപാധി യാഥാര്‍ഥ്യമാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ഈ ചര്‍ച്ചയിലൂടെ മുന്നോട്ടുവച്ചു.

WhatsApp Image 2026 01 01 at 12.56.53 PM