Spread the love

പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെറ്റീരിയല്‍ കളക്ഷന്‍ ഫസിലിറ്റി (MCF)യും ബെയിലിംഗ് മിഷനും ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി ശേഖരിച്ച് വേര്‍തിരിക്കുകയും പുനരുപയോഗത്തിനായി തയ്യാറാക്കുകയും ചെയ്യുന്നതിനാണ് ഈ സംവിധാനങ്ങള്‍ ലക്ഷ്യമിടുന്നത്. മാലിന്യസംസ്‌കരണ രംഗത്ത് പഞ്ചായത്ത് കൈവരിക്കുന്ന ഒരു പ്രധാന നേട്ടമായാണ് ഈ ഉദ്ഘാടനം.

ബെയിലിംഗ് മിഷൻ പ്രവര്‍ത്തനത്തിലാകുന്നതോടെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ കാര്യക്ഷമമായി സംഭരിക്കാനും ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും സാധിക്കും. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിനൊപ്പം മാലിന്യമുക്ത ഗ്രാമം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശക്തമായ അടിത്തറയാണ് ഈ പദ്ധതി ഒരുക്കുന്നത്.