Spread the love

പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമഗ്ര വികസന ലക്ഷ്യങ്ങൾ മുൻനിർത്തി വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ നിലവിലെ വികസന പ്രവർത്തനങ്ങൾ, ഭാവി പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമ പദ്ധതികൾ എന്നിവയെക്കുറിച്ച് സെമിനാറിൽ വിശദമായ ചർച്ചകൾ നടന്നു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ മേഖലയിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ജനങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും വികസന പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിനും സുതാര്യമായും കാര്യക്ഷമമായും പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുമാണ് സെമിനാർ ലക്ഷ്യമിട്ടത്. പങ്കാളിത്ത വികസന മാതൃക ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായി ഈ വികസന സെമിനാർ മാറി.

WhatsApp Image 2026 01 03 at 9.50.45 AM