Spread the love

പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് തലത്തില്‍ ഗ്രാമസഭ സംഘടിപ്പിച്ചു. വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍, പൊതുജന പ്രശ്നങ്ങള്‍, ക്ഷേമ പദ്ധതികള്‍, ഭാവി വികസന നിര്‍ദേശങ്ങള്‍ എന്നിവയെക്കുറിച്ച് ഗ്രാമസഭയില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയാണ് ഗ്രാമസഭ നടന്നത്.

ജനങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും നേരിട്ട് ഭരണസംവിധാനത്തിലേക്ക് എത്തിക്കുന്ന ജനാധിപത്യ വേദിയായാണ് വാര്‍ഡ് ഗ്രാമസഭ പ്രവര്‍ത്തിക്കുന്നത്. പങ്കാളിത്ത വികസനം ഉറപ്പാക്കുന്നതിനും വാര്‍ഡ് തലത്തിലുള്ള സമഗ്ര വികസനത്തിന് ദിശനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഈ ഗ്രാമസഭ സഹായകമായി.