കൊടികുന്നില്‍ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച വെയിറ്റിംഗ് ഷെഡ് നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് മൂക്കടവ് വാർഡിൽ സ്ഥലം പരിശോധന നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, KSTP ഉദ്യോഗസ്ഥർ, മെമ്പർ ശ്രീ. അജി കുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. നിർദിഷ്ട സ്ഥലത്തിന്റെ അനുയോജ്യത, സാങ്കേതിക വശങ്ങൾ, നിർമ്മാണവുമായി ബന്ധപ്പെട്ട തുടർ നടപടികൾ എന്നിവ വിലയിരുത്തി.
പ്രദേശവാസികൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പൊതുഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനുള്ള ഈ പദ്ധതി വേഗത്തിൽ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്.