പൊതുജനാരോഗ്യം

WhatsApp Image 2026 01 03 at 9.51.21 AM
ആരോഗ്യം

സ്റ്റോപ്പ് ഡയറിയ ക്യാമ്പയിൻ

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി സ്റ്റോപ്പ് ഡയറിയ ക്യാമ്പയിൻ സംഘടിപ്പിച്ചു. വയറിളക്കം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ തടയുക, ശുദ്ധജലം ഉപയോഗം, ഭക്ഷ്യ ശുചിത്വം, വ്യക്തിഗത ശുചിത്വം എന്നിവയുടെ പ്രാധാന്യം പൊതുജനങ്ങളിൽ ബോധവൽക്കരിക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യ പ്രവർത്തകരുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി നടപ്പാക്കിയത്.
WhatsApp Image 2026 01 03 at 9.48.44 AM
പൊതുമരാമത്ത്

മുക്കടവ് പാലത്തിന് സമീപം ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ

മുക്കടവ് പാലത്തിന് സമീപം ശുചിത്വം ഉറപ്പാക്കുന്നതിനായി ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പൊതുജനാരോഗ്യത്തിന് ഭീഷണിയായ മാലിന്യങ്ങൾ നീക്കം ചെയ്ത് പരിസരം വൃത്തിയാക്കുന്നതിനാണ് നടപടി സ്വീകരിച്ചത്. പ്രദേശത്തെ ശുചിത്വ സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പ്രവർത്തനം.