ബാലസഭ

WhatsApp Image 2026 01 03 at 10.02.09 AM
വിദ്യാഭ്യാസം – കല – സാംസ്കാരികം – യുവജന ക്ഷേമം

ബാല പഞ്ചായത്ത് രൂപീകരണം

കുട്ടികളുടെ പങ്കാളിത്തവും നേതൃത്വ ശേഷിയും വളർത്തുന്നതിനായി ബാല പഞ്ചായത്ത് രൂപീകരണം നടത്തി. കുട്ടികളെ ജനാധിപത്യ പ്രക്രിയകളിലേക്ക് പരിചയപ്പെടുത്തുകയും അവരുടെ അഭിപ്രായങ്ങൾ സ്വതന്ത്രമായി അവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്യുന്നതാണ് ബാല പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യം. തിരഞ്ഞെടുപ്പ് നടപടികളും ഉത്തരവാദിത്തങ്ങളും കുട്ടികൾക്ക് വിശദമായി മനസ്സിലാക്കിച്ചു.
WhatsApp Image 2026 01 03 at 9.53.33 AM
വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

ബാലസഭ കുട്ടികളുടെ ‘ഡ്രീം വൈബ്സ്’ – ബാല സദസ്സ് ഉദ്ഘാടനം

ബാലസഭ കുട്ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഡ്രീം വൈബ്സ്’ പരിപാടിയും ബാല സദസ്സും ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്വപ്നങ്ങൾ, ആശയങ്ങൾ, കഴിവുകൾ എന്നിവ പ്രകടിപ്പിക്കാനുള്ള വേദിയായി ഈ പരിപാടികൾ മാറി. സൃഷ്ടിപരമായ ചിന്ത, ആത്മവിശ്വാസം, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ
WhatsApp Image 2026 01 03 at 9.53.07 AM
വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

ലോക മുട്ട ദിനം : പിറവന്തൂർ ചിലങ്ക ബാലസഭയിൽ ഉദ്ഘാടനം

ലോക മുട്ട ദിനത്തിന്റെ ഭാഗമായി പിറവന്തൂർ ചിലങ്ക ബാലസഭയിലെ കുട്ടികൾക്ക് മുട്ട വിതരണം ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പോഷകാഹാരത്തിന്റെ പ്രാധാന്യം കുട്ടികളിൽ വളർത്തുക, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ സന്തോഷകരമായ പങ്കാളിത്തത്തോടെയാണ്