Spread the love

ഗവൺമെന്റ് എൽ.പി. സ്കൂളിൽ ജൈവമാലിന്യ സംസ്കരണത്തിന്റെ ഭാഗമായി തുമ്പൂർമുഴി മാതൃകയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു. സ്കൂൾ പരിസരം ശുചിത്വപരവും പരിസ്ഥിതി സൗഹൃദവുമായിടമായി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് ജൈവമാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള പ്രായോഗിക അറിവും ശുചിത്വബോധവും നൽകുകയാണ് ഇതിന്റെ ലക്ഷ്യം.

നിർമ്മാണഘട്ടത്തിലിരിക്കുന്ന തുമ്പൂർമുഴി യൂണിറ്റ് പൂർത്തിയായാൽ സ്കൂളിൽ നിന്നുള്ള ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ചു വളമാക്കാൻ സാധിക്കും. ശുചിത്വ സമൃദ്ധി വിദ്യാലയം എന്ന ആശയം പ്രാവർത്തികമാക്കുന്നതിനോടൊപ്പം പരിസ്ഥിതി സംരക്ഷണവും സ്ഥിരതയുള്ള മാലിന്യസംസ്‌കരണവും ഉറപ്പാക്കുന്ന ഒരു മാതൃകാ പദ്ധതിയായാണ് ഇത് മാറുന്നത്.

WhatsApp Image 2026 01 01 at 12.59.50 PM