Spread the love

പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമത്തെ ശുചിത്വവും ആരോഗ്യകരവുമായിടമായി മാറ്റുന്നതിനായി ക്ലീനിംഗ് പരുപാടി വിജയകരമായി സംഘടിപ്പിച്ചു. ജനപ്രതിനിധികള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മസേന, സന്നദ്ധ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ റോഡുകള്‍, പൊതുസ്ഥലങ്ങള്‍, സ്ഥാപന പരിസരങ്ങള്‍ എന്നിവ ശുചീകരിച്ച് മാലിന്യമുക്ത ഗ്രാമം എന്ന ലക്ഷ്യത്തിലേക്ക് ശക്തമായ മുന്നേറ്റം നടത്തി. പരിസ്ഥിതി സംരക്ഷണവും സാമൂഹിക ഉത്തരവാദിത്തവും ഒരുപോലെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനമായിരുന്നു ഇത്.

ശുചിത്വ പ്രവര്‍ത്തനങ്ങളോടൊപ്പം മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യം, ഉറവിടത്തില്‍ തന്നെ മാലിന്യം വേര്‍തിരിക്കല്‍, ശുചിത്വ ശീലങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണവും നടത്തി. ജനങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമേ ശുചിത്വ ഗ്രാമം സാധ്യമാകൂ എന്ന സന്ദേശം ശക്തമായി പ്രചരിപ്പിക്കാന്‍ ഈ പരുപാടി സഹായകമായി. ഗ്രാമത്തിന്റെ സമഗ്രവികസനത്തിനും ആരോഗ്യകരമായ ഭാവിക്കുമായി പഞ്ചായത്ത് നടത്തുന്ന തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ക്ലീനിംഗ് പരുപാടി മികച്ച തുടക്കമായി മാറി.

WhatsApp Image 2026 01 01 at 12.55.35 PM