Spread the love

കമുകുംചേരി ഗവൺമെന്റ് എൽ.പി. സ്കൂളിൽ ജൈവമാലിന്യ സംസ്കരണത്തിന്റെ ഭാഗമായി തുമ്പൂർമുഴി മാതൃകയിൽ കമ്പോസ്റ്റ് യൂണിറ്റ് നിർമ്മാണം നടന്നു വരുന്നു. സ്കൂൾ പരിസരം മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായിടമായി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വിദ്യാർത്ഥികളിൽ ജൈവമാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ബോധവൽക്കരണവും പ്രായോഗിക അറിവും വളർത്തുകയാണ് ഇതിന്റെ ലക്ഷ്യം.

സ്കൂളിൽ നിന്നുള്ള ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് വളമാക്കുന്നതിനുള്ള സൗകര്യമാണ് തുമ്പൂർമുഴി യൂണിറ്റിലൂടെ ഒരുക്കുന്നത്. ശുചിത്വ ശീലങ്ങളും പരിസ്ഥിതി സംരക്ഷണവും വിദ്യാർത്ഥികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിനൊപ്പം, ശുചിത്വ സമൃദ്ധി വിദ്യാലയം എന്ന ആശയം പ്രാവർത്തികമാക്കുന്നതിലേക്കുള്ള ഒരു ശക്തമായ മുന്നേറ്റമായാണ് ഈ നിർമ്മാണ പ്രവർത്തനം.

WhatsApp Image 2026 01 01 at 12.58.01 PM